ടിപി സൂരജിന് റെഡ് ഇന്‍ക് പുരസ്‌കാരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th December 2022 10:19 PM |
Last Updated: 17th December 2022 10:58 AM | A+A A- |

ടിപി സൂരജ്
മുംബൈ: മുംബൈ പ്രസ് ക്ലബ്ബിന്റെ റെഡ് ഇന്‍ക് ദേശീയ ഫോട്ടോ ഗ്രാഫി പുരസ്‌കാരം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ ചീഫ് ഫോട്ടോഗ്രഫര്‍ ടിപി സൂരജിന്. ബിഗ് പിക്ചര്‍ വിഭാഗത്തിലാണ് സൂരജിന് പുരസ്‌കാരം. വെള്ളിയാഴ്ച മുംബൈ ജംഷെഡ് ബാബ തീയറ്ററില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതിന്റെ ചിത്രമാണ് അവാര്‍ഡിന് അര്‍ഹമായത്.
( അവാര്‍ഡിന് അര്‍ഹമായ ചിത്രം.2021 ഏപ്രില്‍ 23ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)
പത്രാധിപര്‍ എന്ന നിലയിലെ സമഗ്ര സംഭാവനയ്ക്കുള്ള നാഷനല്‍ റെഡ്ഇങ്ക് അവാര്‍ഡ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റ്റിജെഎസ് ജോര്‍ജിനാണ്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ മുന്‍ എഡിറ്റോറിയല്‍ അഡൈ്വസര്‍ ആയ അദ്ദേഹം സമകാലിക മലയാളം വാരികയുടെ ഉപദേഷ്ടാവാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കിയണിയും; ജനുവരി മുതൽ മാറ്റം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ