ഭീതിപരത്തി ധോണിയില്‍ വീണ്ടും കാട്ടാന; പി ടി7 ജനവാസ മേഖലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th December 2022 07:47 AM  |  

Last Updated: 17th December 2022 07:47 AM  |   A+A-   |  

elephant ATTACK in kannur

പ്രതീകാത്മക ചിത്രം


പാലക്കാട്: പാലക്കാട് ധോണിയിൽ വീണ്ടും ഭീതി പരത്തി കാട്ടാന ഇറങ്ങി. പിടി7 എന്ന ആനയാണ് രാത്രി ജനവാസ മേഖലയിൽ എത്തിയത്. പടക്കം പൊട്ടിച്ച് ആനയെ തുരത്തി. ആന കാടുകയറി കാണുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. 

നേരത്തെ പിടി7 എന്ന ആന ഒരാളെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയും പ്രദേശത്ത് ആനയിറങ്ങിയിരുന്നു. കൃഷി നശിപ്പിച്ചതും പ്രദേശവാസികൾക്ക് തലവേദനയായി. 

ആനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പത്ത് ദിവസത്തിനകം ആനയെ പിടികൂടാൻ സാധിക്കുമെന്നാണ് വനംവകുപ്പ് പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജനുവരി ഒന്ന് മുതല്‍ മദ്യവില കൂടും; ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ