പിഎന്‍ബി തട്ടിപ്പ്: കോഴിക്കോട് കോര്‍പ്പറേഷനില്‍ പ്രതിപക്ഷ ബഹളം, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

കോര്‍പ്പറേഷനിലെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിഎന്‍ബി സീനിയര്‍ മാനേജര്‍ പണം തട്ടിയ സംഭവത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം
പ്രതിപക്ഷ പ്രതിഷേധം, മേയര്‍ മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട് 
പ്രതിപക്ഷ പ്രതിഷേധം, മേയര്‍ മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട് 


കോഴിക്കോട്: കോര്‍പ്പറേഷനിലെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിഎന്‍ബി സീനിയര്‍ മാനേജര്‍ പണം തട്ടിയ സംഭവത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിഷേധിച്ച യുഡിഎഫ് കൗണ്‍സിലര്‍മാരെ സസ്‌പെന്റ് ചെയ്തു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബഹളം വയ്ക്കുകയായിരുന്നു. 

ഇന്നത്തെ കൗണ്‍സില്‍ യോഗം തീരുന്നതുവരെയാണ് മേയര്‍ പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റ് ചെയ്തത്. നെറ്റിയില്‍ കറുത്ത റിബണ്‍ കെട്ടിയായിരുന്നു യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എത്തിയത്. എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം മുഴക്കി. 

അടിയന്തര സ്വഭാവമില്ലാത്ത വിഷയമാതിനാലാണ് പ്രമേയത്തിന് അനുമതി നിഷേധിച്ചതെന്ന് മേയര്‍ ബീനാ ഫിലിപ്പ് പറഞ്ഞു. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട അന്ന് വൈകുന്നേരം തന്നെ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കോര്‍പ്പറേഷന്‍ പരാതി നല്‍കിയിരുന്നു. അതിന് മുന്‍പ് പ്രതിപക്ഷം പരാതി നല്‍കിയെന്ന് മാത്രം. പിന്നീടാണ് വിഷയം വിവാദമായത്. 

തുടര്‍ന്ന് നടന്നത് തീര്‍ത്തും നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ്. മേയറുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി, സെക്രട്ടറിയെ ഉന്നംവച്ച് പ്രതിഷേധം നടത്തി. അതിലൊക്കെ തനിക്ക് വിഷമമുണ്ടെന്നും മേയര്‍ ബീനാ ഫിലിപ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com