എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th December 2022 12:48 PM  |  

Last Updated: 19th December 2022 12:48 PM  |   A+A-   |  

manik_lal_das

അറസ്റ്റിലായ പ്രതികള്‍

 

കൊച്ചി: കൊച്ചിയില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാള്‍ സ്വദേശി മാണിക് ലാല്‍ ദാസ്, ഒഡീഷ സ്വദേശി അക്ഷയ് കരുണ്‍ എന്നിവരാണ് പിടിയിലായത്. 

ബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. മാതാപിതാക്കള്‍ മരിച്ച കുട്ടി ബന്ധുവിനൊപ്പമാണ് താമസിച്ചിരുന്നത്. ഏതാനുാം മാസം മുമ്പാണ് കുട്ടി ബന്ധുവിനൊപ്പം കൊച്ചിയിലെത്തുന്നത്. 

ബന്ധുവുമായി പരിചയമുണ്ടായിരുന്ന പ്രതികള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ സംശയം തോന്നി കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പാറശാലയില്‍ ഗൃഹനാഥനെ ഗുണ്ടാസംഘം വീട്ടില്‍ കയറി വെട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ