വൈദ്യുതി തൂണുകളില്‍ പരസ്യം പതിച്ചാല്‍ ക്രിമിനല്‍ കേസും പിഴയും; നടപടി കടുപ്പിച്ച് കെഎസ്ഇബി

വൈദ്യുതി തൂണുകളില്‍ പരസ്യം പതിക്കുകയോ, എഴുതുകയോ ചെയ്യുന്നവർക്ക് എതിരെ നടപടി കടുപ്പിക്കാൻ കെഎസ്ഇബി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാക്കനാട്: വൈദ്യുതി തൂണുകളില്‍ പരസ്യം പതിക്കുകയോ, എഴുതുകയോ ചെയ്യുന്നവർക്ക് എതിരെ നടപടി കടുപ്പിക്കാൻ കെഎസ്ഇബി. ഇത്തരത്തില്‍ പോസ്റ്റുകളില്‍ പരസ്യം പതിക്കുന്നവര്‍ക്കെതിരേ ക്രിമിനൽ കേസും പിഴയും ചുമത്തും. പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തിയാണ് കേസെടുക്കുക. 

വൈദ്യുതി അപകടങ്ങൾ ഉൾപ്പെടെയുള്ള സംഭവങ്ങൾ ഉടനടി പൊതുജനങ്ങള്‍ക്ക് അറിയിക്കാനായി വൈദ്യുതി പോസ്റ്റുകളില്‍ മഞ്ഞ പെയിന്റ് അടിച്ച് നമ്പർ നൽകുന്നുണ്ട്. എന്നാൽ ഈ നമ്പർ രേഖപ്പെടുത്തിയ ഭാഗത്താണ് പലരും പരസ്യം പതിക്കുന്നത്. ഇങ്ങനെ ചെയ്യുന്നവർക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് കെഎസ്ഇബി. 

തൂണുകളില്‍ കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും കെട്ടുന്നത് അറ്റകുറ്റപ്പണിക്കെത്തുന്ന ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. അപകടങ്ങള്‍വരെ ഉണ്ടാകാനുള്ള സാഹചര്യങ്ങളും സൃഷ്ടിക്കുന്നു. ഇതുംകൂടി കണക്കിലെടുത്താണ് നിയമനടപടി സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com