എന്‍ കെ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച ഭേദഗതികള്‍ അംഗീകരിച്ച് കേന്ദ്രം; മോദി സര്‍ക്കാരിന്റെ കാലത്ത് ആദ്യം 

പ്രതിപക്ഷ അംഗം കൊണ്ട് വന്ന ഭേദഗതി നിർദ്ദേശങ്ങൾ നരേന്ദ്രമോദി സർക്കാർ അംഗീകരിക്കുന്നത് ഇത് ആദ്യമായാണ്
എന്‍കെ പ്രേമചന്ദ്രന്‍ /ഫയല്‍
എന്‍കെ പ്രേമചന്ദ്രന്‍ /ഫയല്‍

ന്യൂഡൽഹി: ആൻറി മാരിടൈം പൈറസി ബില്ലിൽ എൻ കെ പ്രേമചന്ദ്രൻ അവതരിപ്പിച്ച ഭേഭഗതികളെ ഔദ്യോഗിക ഭേഭഗതിയായ് അംഗീകരിച്ച് കേന്ദ്രസർക്കാർ. പ്രതിപക്ഷ അംഗം കൊണ്ട് വന്ന ഭേദഗതി നിർദ്ദേശങ്ങൾ നരേന്ദ്രമോദി സർക്കാർ അംഗീകരിക്കുന്നത് ഇത് ആദ്യമായാണ്. 

6 ഭേദഗതി നിർദേശങ്ങളാണ് ബില്ലിൽ എൻ കെ പ്രേമചന്ദ്രൻ എംപിയിൽ നിന്ന് വന്നത്. ഇതിൽ 2 എണ്ണം കേന്ദ്ര സർക്കാർ അംഗീകരിച്ച് ഔദ്യോഗിക ഭേദഗതിയായ് പാസാക്കി. കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗവും മുൻ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയുമാണ് എൻ കെ  പ്രേമചന്ദ്രൻ. 

കൊല്ലം ലോക്സഭ സീറ്റ് നൽകാതിരുന്നതിൽ പ്രതിഷേധിച്ച് 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ആർഎസ്പി കേരള ഘടകം ഇടതുമുന്നണി വിട്ട് യുഡിഎഫിൽ ചേരുകയായിരുന്നു. പിന്നാലെ 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി കൊല്ലത്ത് നിന്ന് പ്രേമചന്ദ്രൻ മത്സരിച്ച് വിജയിച്ചത്.

2014ൽ സിപിഐഎമ്മിൻ്റെ പൊളിറ്റ്ബ്യൂറോ അംഗമായ എം എ ബേബിയെയാണ് പ്രേമചന്ദ്രൻ പരാജയപ്പെടുത്തിയത്. 2019ൽ മുൻ രാജ്യസഭാംഗമായ കെ എൻ ബാലഗോപാലിനെ തോൽപ്പിച്ച് കൊല്ലത്ത് നിന്ന് വീണ്ടും ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com