ഹാർബറിൽ ജോലിക്കെന്നു പറഞ്ഞ് വീടെടുത്തു; പിടികൂടിയത് ഒരു ലക്ഷം രൂപ വിലവരുന്ന കഞ്ചാവ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2022 06:40 AM  |  

Last Updated: 21st December 2022 06:41 AM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ; വീട് വാടകയ്ക്കെടുത്ത് കഞ്ചാവു വിൽപ്പന നടത്തിയ മൂന്നു യുവാക്കൾ പിടിയിൽ. തൊടുപുഴ സ്വദേശികളായ കളപ്പുരക്കൽ വീട്ടിൽ മനു (28), ഒറ്റ പ്ലാക്കിൽ വീട്ടിൽ ആദർശ് (20), തെക്കേ മുരിഞ്ഞുർവീട്ടിൽ ആസാദ് (31) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കയ്യിൽ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന കഞ്ചാവും കണ്ടെത്തി. 

കായംകുളം എക്സൈസ് റേഞ്ച് സംഘം ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും ചേർന്നാണ് റെയ്ഡ് നടത്തിയത്. പുല്ലുകുളങ്ങര ഷാപ്പുമുക്ക് ഭാഗത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നതിന് വേണ്ടി സംശയാസ്പദമായി 2 പേർ നിൽക്കുന്നതായി ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്കാണ് വിവരം ലഭിച്ചത്. റെയ്ഡിൽ ചില്ലറ വിൽപനയിൽ ഒരു ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. ആറാട്ടുപുഴ ലൈറ്റ് ഹൗസ് ഭാഗത്തും മറ്റുമായി വിൽപ്പന നടത്താൻ ഉദ്ദേശിച്ചായിരുന്നു  ഇവർ ഇടുക്കിയിൽ നിന്നും കഞ്ചാവ് കൊണ്ടുവന്നത്. 

 ഇവരുടെ കയ്യിൽ നിന്നും ആദ്യം 200 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. കൂടുതൽ ചോദ്യം ചെയ്തതിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന ലൈറ്റ് ഹൗസിന് സമീപത്ത് ഉള്ള വീട്ടിൽ നിന്ന് ബാക്കി 1.200 കിലോ കഞ്ചാവ് കണ്ടെടുത്തത്. ഹാർബറിൽ ജോലിക്ക് എന്നു പറഞ്ഞ് വീടെടുത്തായിരുന്നു കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ക്രിസ്മസ്, പുതുവത്സര തിരക്ക്: കേരളത്തിലേക്ക് 17 സ്‌പെഷ്യല്‍ ട്രെയിനുകള്‍, വിശദാംശങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ