ളാഹ​ വിളക്ക് വഞ്ചിക്ക് സമീപം വീണ്ടും അപകടം; ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2022 09:11 AM  |  

Last Updated: 21st December 2022 09:11 AM  |   A+A-   |  

laha_accident

ടെലിവിഷന്‍ ദൃശ്യം

 

ളാഹ: ശബരിമല സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ളാഹ വിളക്ക് വഞ്ചിക്ക് സമീപത്തായാണ് ബുധനാഴ്ച രാവിലെയോടെ അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയറിൽ ഇടിച്ച് ചരിഞ്ഞ് നിൽക്കുന്ന നിലയിലാണ്. 

തമിഴ്നാട് സ്വദേശികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. തിരുവുള്ളൂരിൽ നിന്നുള്ള 28 പേരടങ്ങുന്നതായിരുന്നു തീർഥാടക സംഘം. തീർഥാടകരുടെ പരിക്ക് ​ഗുരുതരം അല്ല. 

ഒരു മാസം മുൻപ് ബസ് അപകടമുണ്ടായ അതേ സ്ഥലത്താണ് വീണ്ടും അപകടം ഉണ്ടായത്. നവംബർ 19ന് നടന്ന അപകടത്തിൽ ആന്ധ്രയിൽ നിന്നുള്ള തീർഥാടക സംഘത്തിലെ എട്ടുവയസുകാരൻ മരിച്ചിരുന്നു. 18 തീർഥാടകർക്കാണ് പരിക്കേറ്റത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സാമൂഹിക പുരോഗതി സൂചികയില്‍ കേരളത്തിന് നേട്ടം, ഒന്‍പതാമത്; ജില്ലകളില്‍ എറണാകുളം മുന്‍പില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ