പഠിച്ച പാഠങ്ങള്‍ മറക്കരുത്, കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കും: മുഖ്യമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2022 07:37 PM  |  

Last Updated: 21st December 2022 07:37 PM  |   A+A-   |  

covid_testing

ഫയല്‍ ചിത്രം/ പിടിഐ

 

തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറവാണെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  മറ്റുരാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചുവരുന്നതിനാലാണ് സംസ്ഥാനത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നത്. കോവിഡ് ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

പഠിച്ച പാഠങ്ങള്‍ മറക്കരുത്. ലക്ഷണങ്ങള്‍ അവഗണിക്കരുത്. ലക്ഷണങ്ങളുള്ളവരോട് ഇടപഴകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നു വൈകിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

കോവിഡ് വ്യാപനത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.സംസ്ഥാനത്ത് നിലവില്‍ കോവിഡ് കേസുകളില്‍ വര്‍ധനയില്ല. രണ്ടുവര്‍ഷക്കാലയളവില്‍ ഏറ്റവും കുറവ് ആളുകളാണ് ഇപ്പോള്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റാകുന്നത്. അതേസമയം കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടാകുന്നുണ്ടോ എന്ന് ആരോഗ്യ വകുപ്പ് സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മാസ്‌ക് നിര്‍ബന്ധം, ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; കരുതല്‍ ഡോസ് എടുക്കണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ