മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; മാര്‍പാപ്പയുടെ സന്ദര്‍ശനം വേഗത്തിലാക്കാന്‍ ശ്രമിക്കുമെന്ന് മോദി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2022 01:54 PM  |  

Last Updated: 21st December 2022 02:18 PM  |   A+A-   |  

andrews_thazhath_modi

ആൻഡ്രൂസ് താഴത്ത് പ്രധാനമന്ത്രിക്കൊപ്പം/ ട്വിറ്റർ

 

ന്യൂഡല്‍ഹി: കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ 11 മണിക്കായിരുന്നു കൂടിക്കാഴ്ച. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. 

മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം അടക്കം ചര്‍ച്ചയായതായി മാര്‍ ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചു. പോപ്പിനെ നേരത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചതാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. മാര്‍പ്പാപ്പയുടെ സന്ദര്‍ശനം വേഗത്തിലാക്കാന്‍ ശ്രമിക്കാമെന്നും പ്രധാനമന്ത്രി അറിയിച്ചു. 

ക്രൈസ്തവസമൂഹവുമായി ബന്ധപ്പെട്ട പൊതു വിഷയങ്ങള്‍ ചര്‍ച്ചയായി.  ക്രിസ്ത്യന്‍ സമൂഹം രാജ്യത്തിന് നല്‍കിയ സംബാവനകളും ചര്‍ച്ചയായി.അതേസമയം  ബഫര്‍ സോണ്‍ പോലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

2021 ലെ സീറോ ബഫര്‍സോണ്‍ ഭൂപടം ഉടന്‍ പുറത്തുവിടും; പരാതികള്‍ക്ക് പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ