സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധനയില്ല; ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2022 04:52 PM  |  

Last Updated: 21st December 2022 04:55 PM  |   A+A-   |  

veena_george

മന്ത്രി വീണാ ജോര്‍ജ്/ ഫയല്‍

 

തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി. ഇന്ന് വൈകീട്ട് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേരുന്നുണ്ട്.

എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ കോവിഡ് കേസുകളില്‍ വര്‍ധനയില്ല. രണ്ടുവര്‍ഷക്കാലയളവില്‍ ഏറ്റവും കുറവ് ആളുകളാണ് ഇപ്പോള്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റാകുന്നത്. അതേസമയം കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടാകുന്നുണ്ടോ എന്ന് ആരോഗ്യ വകുപ്പ് സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. 

കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വൈകീട്ട് ഉന്നത തലയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ യോഗത്തിനൊപ്പം 14 ജില്ലകളിലെ സ്ഥിതിയും വിലയിരുത്തും. മണ്ഡലകാലം ആരംഭിച്ച് ഇതുവരെ ശബരിമല തീര്‍ത്ഥാടനത്തില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. 

ഇനി അത്തരത്തിലൊരു സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടി കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം കൂടി അനുസരിച്ച് അപ്പോള്‍ തീരുമാനിക്കാം. നിലവില്‍ അത്തരം സാഹചര്യങ്ങളില്ല. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മാസ്‌ക് നിര്‍ബന്ധം, ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; കരുതല്‍ ഡോസ് എടുക്കണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ