കോവിഡ് അടക്കമുള്ള പകര്‍ച്ചവ്യാധികളെ നേരിടാന്‍ കേരളം; എല്ലാ മണ്ഡലങ്ങളിലും അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍ 

എല്ലാ നിയമസഭ മണ്ഡലങ്ങളിലും അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കി,  കോവിഡ് അടക്കമുള്ള പകര്‍ച്ചവ്യാധികളെ നേരിടാന്‍ കേരളം പൂര്‍ണസജ്ജമാകുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

തിരുവനന്തപുരം: എല്ലാ നിയമസഭ മണ്ഡലങ്ങളിലും അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കി,  കോവിഡ് അടക്കമുള്ള പകര്‍ച്ചവ്യാധികളെ നേരിടാന്‍ കേരളം പൂര്‍ണസജ്ജമാകുന്നു.  90 ആശുപത്രികളിലാണ് ആദ്യ ഘട്ടത്തില്‍ ഇവ നിര്‍മിക്കുന്നത്. ഇതില്‍ 10 ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. ആദ്യ ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ ആധുനിക ഐസൊലേഷന്‍ വാര്‍ഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 75 എണ്ണത്തിന്റെ നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാകും. 

ഓരോ നിയമസഭ മണ്ഡലത്തിലെയും ഒരു ആശുപത്രിയില്‍ 2400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിക്കും. ഓരോ വാര്‍ഡിലും 10 കിടക്കകള്‍. പേഷ്യന്റ് കെയര്‍ സോണ്‍, പ്രവേശന ലോബിയോട് കൂടിയ കാത്തിരിപ്പ് കേന്ദ്രം, വിതരണ സ്‌റ്റോര്‍, സ്റ്റാഫ് റൂം, ഡോക്ടേഴ്‌സ് റൂം, ഡ്രെസിങ് റൂം, നഴ്‌സസ് സ്‌റ്റേഷന്‍, എമര്‍ജന്‍സി പ്രൊസീജ്യര്‍ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കല്‍ ഗ്യാസ് സംഭരണത്തിനുള്ള റൂം, പാസേജ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ മുറികള്‍ ഓരോ വാര്‍ഡിലുമുണ്ടാകും.

എംഎല്‍എ ഫണ്ടും കിഫ്ബി ഫണ്ടും ഉപയോഗിച്ചാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മിക്കുന്നത്. 250 കോടി ചെലവില്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ തിരുവനന്തപുരം പൂവാര്‍ സാമൂഹികാരോഗ്യ കേന്ദ്രം, കൊല്ലം നെടുങ്ങോലം സിഎച്ച്‌സി, നെടുമ്പന സിഎച്ച്‌സി, തെക്കുംഭാഗം സിഎച്ച്‌സി, തൃശൂര്‍ വടക്കാഞ്ചേരി ജില്ല ആശുപത്രി, പഴഞ്ഞി സിഎച്ച്‌സി, പഴയന്നൂര്‍ സിഎച്ച്‌സി, മലപ്പുറം വളവന്നൂര്‍ സിഎച്ച്‌സി, കോഴിക്കോട് ഗവ. മെന്റല്‍ ഹെല്‍ത്ത് സെന്റര്‍, ചേവായൂര്‍ ഗവ. ഡെര്‍മറ്റോളജി എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com