കുപ്പായം മാറുന്നതുപോലെ മുന്നണി മാറുന്ന ചരിത്രം മുസ്ലീം ലീഗിനില്ല; മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd December 2022 11:41 AM  |  

Last Updated: 22nd December 2022 11:41 AM  |   A+A-   |  

p-k-kunhalikutty

ഫയല്‍ ചിത്രം

 

മലപ്പുറം: മുസ്ലീം ലീഗ് യുഡിഎഫിന്റെ അഭിവാജ്യഘടകമാണെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മെറിറ്റ് അനുസരിച്ചാണ് പാര്‍ട്ടി നിലപാടുകള്‍ സ്വീകരിക്കുന്നത്. അതില്‍ മുന്നണി പ്രശ്്മനമില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗിനെ പറ്റി മുഖ്യമന്ത്രി പറഞ്ഞത് ദുര്‍വ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല. പിണറായി സര്‍ക്കാരിനെതിരെ ഏറ്റവും നന്നായി സമരം ചെയ്തത് യൂത്ത് ലീഗാണ്. കുപ്പായം മാറുന്നതുപോലെ മുന്നണി മാറുന്ന ചരിത്രം ലീഗിനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാര്‍ വരുത്തിയ വീഴ്ചകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നു. ഇനിയെങ്കിലും സമയബന്ധിതമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേന്ദ്രമന്ത്രി വി മുരളീധരനെ പ്രശംസിച്ച് അബ്ദുല്‍ വഹാബ് എംപി നടത്തിയ പരാമര്‍ശത്തില്‍ ഇനി കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമില്ല. വഹാബ് വിശദീകരണം നല്‍കിയതോടെ ആ ആധ്യായം അവിടെ അവസാനിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോവിഡ് സ്ഥിതി​ വിലയിരുത്താൻ പ്രധാനമന്ത്രി; ഉന്നതതലയോഗം വിളിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ