ഉമ്മന്‍ചാണ്ടി നല്‍കിയ അപകീര്‍ത്തി കേസില്‍ വിഎസിന് ആശ്വാസം; വിധി അസ്ഥിരപ്പെടുത്തി

അപകീര്‍ത്തി പരാമര്‍ശത്തില്‍ വി എസ് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി വിധി
വി എസ് അച്യുതാനന്ദന്‍, ഫയല്‍ ചിത്രം
വി എസ് അച്യുതാനന്ദന്‍, ഫയല്‍ ചിത്രം

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി നല്‍കിയ അപകീര്‍ത്തി കേസില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആശ്വാസം. ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന വിധി തിരുവനന്തപുരം ജില്ലാ കോടതി അസ്ഥിരപ്പെടുത്തി. അപകീര്‍ത്തി പരാമര്‍ശത്തില്‍ വി എസ് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി വിധി. 

തിരുവനന്തപുരം സബ് കോടതി വിധിക്കെതിരെ വി എസ് നല്‍കിയ അപ്പീലിലാണ് ജില്ലാ കോടതി നടപടി. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചത്.

സോളാർ കേസ് കത്തി നിന്ന 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. 

വിഎസിനെതിരെ 2014 ലാണ് ഉമ്മൻ ചാണ്ടി അപകീർത്തി കേസ് ഫയൽ ചെയ്തത്. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച വക്കീൽ നോട്ടീസിൽ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കേസ് കോടതിയിൽ ഫയൽ ചെയ്തപ്പോൾ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. നഷ്ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വിഎസ്  ഉമ്മൻ ചാണ്ടിക്ക് നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com