കൊച്ചിയില്‍ വനിതകള്‍ക്ക് സുരക്ഷിതമായി തങ്ങാം; കുറഞ്ഞ ചെലവില്‍ വനിതാമിത്ര കേന്ദ്രം

തൃക്കാക്കര നഗരസഭയിൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഒരേക്കറിലാണ് വനിതാമിത്ര കേന്ദ്രം നിർമിച്ചത്
മന്ത്രി വീണാ ജോര്‍ജ്/ ഫയല്‍
മന്ത്രി വീണാ ജോര്‍ജ്/ ഫയല്‍


കൊച്ചി: സ്‌ത്രീകൾക്ക്‌ കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാം. സംസ്ഥാന വനിതാ വികസന കോർപറേഷൻ കാക്കനാട്‌ കുന്നുംപുറത്ത്‌ നിർമിച്ച വനിതാമിത്ര കേന്ദ്രം വനിത ശിശു വികസനമന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്യും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഉദ്ഘാടനം.  

തൃക്കാക്കര നഗരസഭയിൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഒരേക്കറിലാണ് വനിതാമിത്ര കേന്ദ്രം നിർമിച്ചത്. 130 സ്ത്രീകൾക്ക്‌ ഇവിടെ താമസിക്കാം. എട്ടുകോടിയോളം രൂപ ചെലവിട്ടാണ് നിർമാണം നടന്നത്. കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയായിരുന്നു നിർമാണം. 

ഷട്ടിൽ കോർട്ട്, സൗജന്യ വൈഫൈ, അംഗപരിമിതിയുള്ളവർക്ക്‌ പ്രത്യേക മുറികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള ക്രഷ്‌ സൗകര്യം തമാസിക്കുന്നവർക്കും പരിസരപ്രദേശങ്ങളിലെ ജോലിക്കാരായ അമ്മമാർക്കും പ്രയോജനപ്പെടുത്താം. ഭക്ഷണവിതരണത്തിനുള്ള സംവിധാനവും ഉണ്ട്. ജോലി, പഠനം തുടങ്ങി വിവിധ ആവശ്യങ്ങൾക്ക്‌ നഗരത്തിൽ എത്തുന്നവർക്ക് ഈ താമസ സൗകര്യം പ്രയോജനമാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com