ആര്‍മിയില്‍ ചേര്‍ന്നത് നാലുവര്‍ഷം മുന്‍പ്; സിക്കിമില്‍ മരിച്ച 16 പേരില്‍ മലയാളി സൈനികനും
By സമകാലിക മലയാളം ഡെസ്ക് | Published: 23rd December 2022 06:40 PM |
Last Updated: 23rd December 2022 07:04 PM | A+A A- |

മരിച്ച മലയാളി സൈനികന്‍ വൈശാഖ്
ഗാങ്‌ടോക്ക്: സിക്കിമില്‍ സൈനികര്‍ സഞ്ചരിച്ച ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 3 ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 16 സൈനികര്‍ മരിച്ച അപകടത്തില്‍ മലയാളിയും. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ് ആണ് മരിച്ചത്. 26 വയസായിരുന്നു. നാലുവര്‍ഷം മുന്‍പാണ് വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നത്.
ചാറ്റന്‍ മേഖലയില്‍ നിന്ന് തംഗുവിലേക്ക് വെള്ളിയാഴ്ച രാവിലെ പോയ മൂന്ന് സൈനികവാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പെട്ടത്. മലയിടുക്കിലെ ചെരിവില്‍ നിന്ന് സൈനികരടങ്ങിയ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നും പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് വിവരം.
സൈനികരുടെ വിയോഗത്തില്‍ കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്തു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് തന്നെ സുഖംപ്രാപിക്കട്ടെ എന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
രാജ്യത്തെ ആദ്യത്തെ മുസ്ലീം യുദ്ധവിമാന പൈലറ്റ്; ചരിത്രത്തിലേക്ക് നടന്ന് സാനിയ മിര്‍സ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ