വിഴിഞ്ഞത്തിനായി 81 കോടി; മത്സ്യത്തൊഴിലാളികള്‍ക്ക് 400 ഫ്ലാറ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd December 2022 09:46 PM  |  

Last Updated: 23rd December 2022 09:46 PM  |   A+A-   |  

vizhinjam_strike

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: മുട്ടത്തറ വില്ലേജില്‍ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി 400 ഫ്‌ലാറ്റുകള്‍ നിര്‍മിക്കുന്നതിന് 81 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 284 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു വേണ്ടിയാണ് ഫ്‌ലാറ്റ് നിര്‍മിക്കുക. വിഴിഞ്ഞം സമരസമിതിയുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാലിക്കറ്റ് സ‍ര്‍വകലാശാല നീന്തൽ കുളത്തിലെ മുങ്ങി മരണം; ഏഴ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ