കടയിൽ എത്തിയ മകളെ ബേക്കറി ഉടമ കയറിപ്പിടിച്ചു; പിതാവ് ബേക്കറി കത്തിച്ചു, അറസ്റ്റ്

കടയില്‍ എത്തിയ 13 വയസുകാരിയെ ബേക്കറി ഉടമയായ 57 വയസുകാരന്‍ കയറിപ്പിടിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കടയില്‍ എത്തിയ 13 വയസുകാരിയെ ബേക്കറി ഉടമയായ 57 വയസുകാരന്‍ കയറിപ്പിടിച്ചു. വിവരം അറിഞ്ഞ് എത്തിയ കുട്ടിയുടെ അച്ഛൻ 
ബേക്കറി കത്തിച്ചു.

ചേരാനല്ലൂരിലാണ് സംഭവം. ചൊവ്വാഴ്ച ബേക്കറിയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ ബാബുരാജ് കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചു. പിന്നാലെ രാത്രി പെണ്‍കുട്ടിയുടെ പിതാവ് പെട്രോളൊഴിച്ച് ബേക്കറി കത്തിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ചേരാനല്ലൂര്‍ വിഷ്ണുപുരം സ്വദേശി ബാബുരാജ് (57), പെണ്‍കുട്ടിയുടെ പിതാവായ ചേരാനല്ലൂര്‍ സ്വദേശി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com