42കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതിക്ക് ഇരട്ട ജീവപര്യന്തം; അര ലക്ഷം പിഴ
By സമകാലിക മലയാളം ഡെസ്ക് | Published: 23rd December 2022 08:21 PM |
Last Updated: 23rd December 2022 08:21 PM | A+A A- |

ഉമർ അലി
കൊച്ചി: 42കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും. അസം സ്വദേശി ഉമർ അലിയെയാണ് എറണാകുളത്തെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന കോടതി ശിക്ഷിച്ചത്.
കുറുപ്പംപടി സ്വദേശിയായ 42കാരിയാണ് മരിച്ചത്. 2019 നവംബറിൽ പെരുമ്പാവൂരിലാണ് കൊലപാതകം നടന്നത്. തൂമ്പ കൊണ്ട് അടിച്ചു വീഴ്ത്തിയാണ് ഉമർ അലി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സോളാർ പീഡന കേസ്; കെസി വേണുഗോപാലിനും ക്ലീൻ ചിറ്റ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ