സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മൃത​ദേഹം കൊച്ചിയിലെത്തിച്ചു; പഠിച്ച സ്കൂളിൽ പൊതുദർശനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th December 2022 07:03 AM  |  

Last Updated: 24th December 2022 07:03 AM  |   A+A-   |  

nida

നിദ ഫാത്തിമ/ ഫയല്‍

 

കൊച്ചി: നാ​ഗ്പൂരിൽ വച്ച് മരിച്ച കേരളത്തിന്റെ സൈക്കിള്‍ പോളോ താരം നിദ ഫാത്തിമ (10)യുടെ മൃത​ദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശ്ശേരിയിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശമായ ആലപ്പുഴയിലേക്ക് കൊണ്ടു പോയി. നിദ പഠിച്ച സ്കൂളിൽ രാവിലെ പത്ത് മുതൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. 12.30ന് കാക്കാഴം ജുമാ മസ്ജിദിൽ കബറടക്കും.

ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി നാഗ്പുരില്‍ എത്തിയതിന് പിന്നാലെയാണ് നിദയുടെ മരണം. അണ്ടര്‍ 14 ടീം അംഗമായിരുന്നു നിദ.

താമസിക്കുന്ന ഹോട്ടലില്‍വച്ച് ഛര്‍ദി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നിദയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലേക്കു പോവുന്ന സമയത്ത് ഗുരതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രകടമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ വച്ച് കുത്തിവയ്പ് എടുത്തിട്ടുണ്ട്. മരണ കാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാരെ മാറ്റി; പൊലീസിൽ വൻ അഴിച്ചുപണി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ