ഓടിക്കൊണ്ടിരിക്കെ കാർ ചിറയിൽ വീണു; രണ്ട് പേർക്ക് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th December 2022 02:03 PM  |  

Last Updated: 24th December 2022 02:44 PM  |   A+A-   |  

car

ടെലിവിഷൻ ദൃശ്യം

 

കൊച്ചി: ഓടിക്കൊണ്ടിരുന്ന കാർ ചിറയിലേക്ക് വീണ് രണ്ട് പേർ മരിച്ചു. മലയാറ്റൂരിൽ അടിവാരത്തുള്ള മണപ്പാട്ട് ചിറയിലാണ് അപകടമുണ്ടായത്. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീനിവാസൻ, മുരിക്കാശ്ശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. 

സംഘത്തിൽ അഖിൽ എന്നയാൾ കൂടിയുണ്ടായിരുന്നു. മണപ്പാട്ട് ചിറക്കടുത്ത് എത്തിയപ്പോൾ അഖിലിന് ഫോൺ ചെയ്യാനായി വാഹനം നിർത്തി. ഫോൺ കട്ട് ചെയ്ത് അഖിൽ കയറുന്നതിന് തൊട്ട് മുൻപ് മുന്നോട്ട് എടുക്കാൻ ശ്രമിച്ച വാഹനം നിയന്ത്രണം നഷ്ടമായി ചിറയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻ രക്ഷാ പ്രവർത്തനം തുടങ്ങിയെങ്കിലും കാറിൽ ഉണ്ടായിരുന്ന രണ്ട് പേരും ശ്വാസം മുട്ടി മരിച്ചു.

പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തിൽ മരിച്ച രണ്ട് പേരും. നക്ഷത്ര തടാകം കാണുന്നതിന് എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സാമ്പത്തിക അഴിമതി, അനധികൃത സ്വത്ത് സമ്പാദനം; സിപിഎമ്മിൽ പുതിയ പോർമുഖം തുറന്ന് ജയരാജൻമാർ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ