മാണി സി കാപ്പന്റെ പേഴ്‌സണല്‍ സ്റ്റാഫ് വാഹനാപകടത്തില്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th December 2022 10:56 AM  |  

Last Updated: 24th December 2022 10:57 AM  |   A+A-   |  

rahul_mani_c_kappen

രാഹുല്‍ ജോബി

 

കോട്ടയം: പാലാ എംഎല്‍എ മാണി സി കാപ്പന്റെ പേഴ്‌സണല്‍ സ്റ്റാഫ് വള്ളിച്ചിറ തോട്ടപ്പള്ളില്‍ രാഹുല്‍ ജോബി (24) വാഹനാപകടത്തില്‍ മരിച്ചു. രാഹുല്‍ സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ഏറ്റമാനൂരില്‍ പുലര്‍ച്ച പന്ത്രണ്ടരയോടെയാണ് അപകം.

പാലായിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിന്റെ കോട്ടയത്തെ വീട്ടില്‍ നിന്നും സാധനങ്ങള്‍ എടുക്കാന്‍ പോകും വഴി ബൈപാസില്‍ വച്ചായിരുന്നു അപകടം.

രാഹുല്‍ സഞ്ചരിച്ചിരുന്ന കാറില്‍ ചരക്ക് കയറ്റിവന്ന മിനി ട്രക്ക് ഇടിക്കുകയായിരുന്നു. കാറിന്റെ പിന്‍സീറ്റിലായിരുന്നു രാഹുല്‍. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്കും പരിക്കേറ്റു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ