ബസ് കാത്തുനിന്ന വിദ്യാർത്ഥിയെ മർദിച്ചു, വലിച്ചിഴച്ചു; കെഎസ്ആർടിസി ജീവനക്കാരന് സസ്പെൻഷൻ

ബസ് കയറാനെത്തിയ വിദ്യാർത്ഥിയെ മർദിക്കുകയും വലിച്ചിഴച്ച് സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ പൂട്ടിയിടാൻ ശ്രമിക്കുകയുമായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; ബസ് കാത്തുനിന്ന സ്കൂൾ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാരന് സസ്പെൻഷൻ. കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്പെക്ടർ, നെടുമങ്ങാട് കൊപ്പത്തിൽ വീട്ടിൽ എം.സുനിൽ കുമാറിനെ (46) ആണ് സസ്പെൻഡ് ചെയ്തത്. സംഭവം കോർപറേഷന് നാണക്കേടുണ്ടാക്കി എന്നു പരി​ഗണിച്ചാണ് എംഡി ബിജു പ്രഭാകറിന്റെ നടപടി.

പൂവാർ ബസ് സ്റ്റാൻഡിലാണ് സംഭവമുണ്ടായത്. ബസ് കയറാനെത്തിയ വിദ്യാർത്ഥിയെ മർദിക്കുകയും വലിച്ചിഴച്ച് സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ പൂട്ടിയിടാൻ ശ്രമിക്കുകയുമായിരുന്നു. സംഭവം നടന്ന അന്നു തന്നെ കെഎസ്ആർടിസി വിജിലൻസ് സംഘം പൂവാർ ബസ് സ്റ്റാൻഡിൽ എത്തി, അന്വേഷണം നടത്തി എംഡിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കേണ്ട ജീവനക്കാരൻ തന്നെ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി റിപ്പോർട്ടിലുണ്ട്. 

ആരോപണ വിധേയനായ എം.സുനിൽ കുമാർ കഴി‍ഞ്ഞ ദിവസം പൊലീസിൽ കീഴടങ്ങിയിരുന്നു. ജാമ്യം ലഭിക്കത്തക്ക വകുപ്പുകൾ ചുമത്തിയതിനാൽ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 341, 342, 323 വകുപ്പുകൾ ആണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് ബസ് കാത്തു നിന്ന വിദ്യാർഥിയെ ആണ് ട്രാൻസ്പോർട്ട് ജീവനക്കാരൻ മർദിച്ചത്. മർദനമേറ്റ വിദ്യാർഥിയെ പൊലീസാണ് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com