വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലെ പ്രവൃത്തി ദിവസങ്ങള്‍ അഞ്ചാക്കി കുറച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 24th December 2022 07:01 PM |
Last Updated: 24th December 2022 09:58 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലെ പ്രവൃത്തി
ദിവസങ്ങള്‍ അഞ്ചാക്കി കുറച്ചു. ശനിയാഴ്ചയിലെ പ്രവൃത്തി
ദിവസം ഒഴിവാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ദേശീയ നൈപുണ്യ പഠന നയം നടപ്പാക്കുന്നതിനായാണ് മാറ്റം.
വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കാനും വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാനുമാണിതെന്ന് ഉത്തരവില്‍ പറയുന്നു. ക്ലാസ് ടൈം ഒരുമണിക്കൂര്‍ സമയം തുടരും. നിലവില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്ക് മാത്രമാണ് ഉത്തരവ് ബാധകം. പ്ലസ് ടുവിനെ ഉള്‍പ്പെടുത്തിയിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ ആനാവൂര്‍ നാഗപ്പനെ വെട്ടിലാക്കിയ സന്ദേശം; പിന്നാലെ ഡിവൈഎഫ്ഐ നേതാവിന് സസ്പെന്ഷന്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ