കൊയിലാണ്ടി ദേശീയ പാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th December 2022 06:43 AM  |  

Last Updated: 25th December 2022 06:43 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കൊയിലാണ്ടി ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കാട്ടിലപീടികയിൽ ഇന്ന് പുലർച്ചെ 3.30നാണ് അപകടം. വടകര കുരിയാടി സ്വദേശികളായ അശ്വിൻ (18), ദീക്ഷിത് (18) എന്നിവരാണ് മരിച്ചത്. 

അപകടത്തിൽ പരിക്കേറ്റ സായന്തിനെ (18) മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച ബൈക്കുകൾ എതിർ ദിശയിൽ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ച് റോഡിൽ തലയടിച്ച് വീഴുകയായിരുന്നു.

പുതിയാപ്പ ഉത്സവം കഴിഞ്ഞ് വടകരയിലെക്ക് പോകുമ്പോൾ ആണ് അപകടം സംഭവിച്ചത്. മരണമടഞ്ഞ അശ്വിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും, ദീക്ഷിതിന്റെ മൃതദേഹം മെഡിക്കൽ കോളജിലും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോവി‍ഡ് ജാ​ഗ്രത; വിമാനത്താവളത്തിൽ ആർടിപിസിആർ നിർബന്ധം; അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ബാധകം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ