​ഗൂ​ഗിൾ പേ വഴി മണൽ മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങി; രണ്ട് എസ്ഐമാർക്ക് സസ്പെൻഷൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th December 2022 08:04 PM  |  

Last Updated: 27th December 2022 08:04 PM  |   A+A-   |  

kerala police

പ്രതീകാത്മക ചിത്രം

 

കൊച്ചി: മണൽ മാഫിയയുടെ കൈയിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ രണ്ട് എസ് ഐ മാർക്ക് സസ്പെൻഷൻ. എറണാകുളം പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ജോയി മത്തായി, അബ്ദുറഹിമാൻ എന്നിവരെയാണ് റൂറൽ എസ്പി വിവേക് കുമാർ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. 

ഗൂഗിൾ പേ വഴി അബ്ദുൾ റഹ്മാൻ പതിനൊന്നായിരം രൂപയും  ജോയി മത്തായി നാലായിരം രൂപയുമാണ് കൈപ്പറ്റിയത്.  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി അജയ് നാഥ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആദിവാസി യുവതിയായ ആരതിക്ക് ആശ്വാസം; പിഎസ് സി വീണ്ടും അഭിമുഖത്തിന് വിളിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ