കൊല്ലത്ത് മാര്‍ക്കറ്റിനുള്ളില്‍ ഓട്ടോ ഡ്രൈവറെ വെട്ടി, യുവാവ് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th December 2022 09:25 PM  |  

Last Updated: 28th December 2022 09:28 PM  |   A+A-   |  

chithara

ചിതറ പൊലീസ് സ്റ്റേഷന്‍


 

കൊല്ലം: ചിതറയില്‍ ഓട്ടോ റിക്ഷ ഡ്രൈവറെ യുവാവ് വെട്ടി പരിക്കേല്‍പ്പിച്ചു. കിഴക്കുംഭാഗം സ്വദേശി ഹരിക്കാണ് വെട്ടേറ്റത്. ഹരിയെ ആക്രമിച്ച വിനോദ് കുമാര്‍ എന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. 

ഇന്ന് വൈകീട്ട് ചിതറ മാര്‍ക്കറ്റിനുള്ളില്‍ വെച്ചായിരുന്നു സംഭവം. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ മാതാവിനൊപ്പം സഞ്ചരിക്കവെ സ്‌കൂട്ടറിന് പിന്നില്‍ കാറിടിച്ചു; ആറുവയസ്സുകാരി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ