ബൈക്കിനെ വെട്ടിക്കുന്നതിനിടെ ടൂറിസ്റ്റ് മിനി ബസ് അപകടത്തില്‍പ്പെട്ടു; ഒമ്പത് പേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th December 2022 06:55 AM  |  

Last Updated: 28th December 2022 06:55 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കുറ്റ്യാടിയിൽ ടൂറിസ്റ്റ് മിനി ബസ് അപകടത്തില്‍പ്പെട്ട് ഒമ്പത് പേര്‍ക്ക് പരിക്ക്. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് നരിക്കൂട്ടു ചാലില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. തെറ്റായ ദിശയില്‍ വന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടെ മരത്തില്‍ ഇടിച്ചാണ് അപകടം. 

പരിക്കേറ്റവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ചയാള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകാഞ്ഞതിനെതിരെ ടൂറിസ്റ്റ് ടാക്‌സി ജീവനക്കാര്‍ ആശുപത്രി പരിസത്ത്  പ്രതിഷേധിച്ചു.  ആശുപത്രിയില്‍വെച്ച് ബൈക്ക് ഓടിച്ച യുവാവിനെ പൊലീസ് ഓട്ടോയില്‍ കയറ്റി വീട്ടിലേക്ക് പോവാന്‍ പറഞ്ഞതോടെയാണ് തൊഴിലാളികള്‍ തടഞ്ഞത്. യുവാവിന്റെ മെഡിക്കല്‍ പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആവശ്യം. ഒടുവിൽ യുവാവിനെ പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇ പി ജയരാജനെതിരായ ആരോപണം ഇന്ന് പിബിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ