നല്ല ചൂടാണ്; കാലാവസ്ഥ വ്യതിയാനം ഗൗരവത്തോടെ ചര്‍ച്ച ചെയ്യണം; ഇപി ജയരാജന്‍

നാളെ ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സജീവ ചര്‍ച്ചയാകും.
ഇപി ജയരാജന്‍
ഇപി ജയരാജന്‍

കണ്ണൂര്‍: പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങളോട്  പ്രതികരിക്കാതെ സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജന്‍. നാളെ ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപരുരത്തേക്ക് തിരിക്കാന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ആരോപണത്തെ കുറിച്ച്  ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും മറുപടി ചിരിയിലൊതുക്കി. 

കാലാവസ്ഥ നല്ല ചൂടാണ്. കാലാവസ്ഥ വ്യതിയാനം നല്ല ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ടതെന്നും ഇപി പറഞ്ഞു. നാളെ ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സജീവ ചര്‍ച്ചയാകും. കഴിഞ്ഞ കുറച്ചുമാസങ്ങളായി കണ്ണൂരില്‍ തുടരുന്ന ഇപി പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനരംഗത്ത് സജീവമല്ല.

കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ ഇപി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗവുമായ പി ജയരാജനാണ് ആരോപണം ഉന്നയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com