ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; യുവതി അടക്കം നാലുപേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th December 2022 09:21 AM  |  

Last Updated: 29th December 2022 09:21 AM  |   A+A-   |  

bindu

പിടിയിലായ പ്രതികള്‍

 

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയതിന് യുവതി അടക്കം നാലുപേര്‍ പിടിയിലായി. സുല്‍ത്താന്‍ ബത്തേരി ചീരാല്‍ കരുണാലയത്തില്‍ ബിന്ദു(42), മലപ്പുറം താനൂര്‍ മണ്ടപ്പാട്ട് ഷാജി (44), പുതിയങ്ങാടി പുത്തൂര്‍ ചന്ദനത്തില്‍ കാര്‍ത്തിക് (30), പെരുവയല്‍ കോയങ്ങോട്ടുമ്മല്‍ റാസിക്(29) എന്നിവരാണ് മെഡിക്കല്‍ കോളജ് പൊലീസിന്റെ പിടിയിലായത്. 

മായനാട് മുണ്ടിക്കല്‍താഴം ഭാഗം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കുടുംബക്കാര്‍ ഒരുമിച്ച് ഫ്‌ളാറ്റ് വാടകയ്‌ക്ക് എടുത്തതാണെന്നാണ് ഇവര്‍ സമീപവാസികളോട് പറഞ്ഞിരുന്നത്. കോവൂര്‍ സ്വദേശിയായ അപ്പാര്‍ട്ട്മെന്റ് ഉടമ, കാപ്പാ കേസ് പ്രതിയായ പെരിങ്ങളം സ്വദേശി എന്നിവരാണ് സംഘത്തിന്റെ പ്രധാനകണ്ണികളെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ട്രെയിനില്‍ കയറുന്നതിനിടെ തെന്നി ട്രാക്കിലേക്ക് വീണു; യുവാവ് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ