വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു; ബൈക്കിലെത്തിയ പ്രതികളെ കുടുക്കി പൊലീസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th December 2022 04:22 PM  |  

Last Updated: 29th December 2022 04:22 PM  |   A+A-   |  

snatching case

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പോത്തന്‍കോട് വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു കടന്നുകളഞ്ഞ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ഭരതന്നൂര്‍ ലെനിന്‍കുന്ന് ഷീജാഭവനില്‍ നിന്നും മാറനാട് ഷൈന്‍ ഭവനില്‍ താമസിക്കുന്ന വി ഷിബിന്‍ (32), ചോഴിയക്കോട് അഭയവിലാസത്തില്‍ വി വിഷ്ണു (30) എന്നിവരെയാണ് പോത്തന്‍കോട് പൊലീസ് അറസ്റ്റു ചെയ്തത്.

കോലിയക്കോട് സൊസൈറ്റി ജംഗ്ഷനു സമീപം വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതികള്‍ 76 വയസ്സുള്ള വയോധികയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്‍ സ്വര്‍ണമാല ബലമായി പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. 

പിടിച്ചുപറിയുള്‍പ്പെടെ ഏഴോളം മോഷണ കേസുകളില്‍ ഷിബിനും വിഷ്ണുവും പ്രതികളാണെന്ന് പോത്തന്‍കോട് പ്രിന്‍സിപ്പല്‍ എസ് ഐ രാജീവ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്  ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ജയരാജനെതിരെ കൊലക്കുറ്റം ചുമത്താതിരുന്നത് കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടു തന്നെ'; ആരോപണത്തില്‍ ഉറച്ച് ഹരീന്ദ്രന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ