വയനാട്ടില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കാന്‍ അനുമതി

രണ്ട് ദിവസമായി വാകേരിയെ ഭീതിയിലാഴ്ത്തുന്ന കടുവയെ മയക്കുവെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കി
വയനാട്ടില്‍ കടുവ ഇറങ്ങിയതിന്റെ വീഡിയോ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌
വയനാട്ടില്‍ കടുവ ഇറങ്ങിയതിന്റെ വീഡിയോ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌

കല്‍പ്പറ്റ: രണ്ട് ദിവസമായി വാകേരിയെ ഭീതിയിലാഴ്ത്തുന്ന കടുവയെ മയക്കുവെടി വയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കി. ജനവാസ മേഖലയില്‍ വീണ്ടും എത്തിയാല്‍ മയക്കുവെടിവെച്ച് പിടികൂടാനാണ് അനുമതി നല്‍കിയത്.

കടുവ ജനവാസ കേന്ദ്രത്തില്‍ നിന്ന് കാടുമൂടി കിടക്കുന്ന സ്വകാര്യ എസ്‌റ്റേറ്റിലേക്ക് നീങ്ങിയിരിക്കുകയാണ്. കടുവ വീണ്ടും തിരിച്ചെത്തുന്നത് തടയാന്‍ പ്രദേശത്ത് കൂടും കൂടുതല്‍ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. 

കടുവ എല്ലുമല എസ്‌റ്റേറ്റിലേക്കാണ് കടന്നത്. ഇതിന് തൊട്ടടുത്ത് വനമേഖലയാണ്. 10 വയസ് പ്രായം തോന്നിക്കുന്ന കടുവയുടെ കാലിന് ഗുരുതര പരിക്കുണ്ട്. കടുവകളുമായുള്ള ഏറ്റുമുട്ടലില്‍ സംഭവിച്ചതാകാം എന്നാണ് നിഗമനം. ജനവാസ കേന്ദ്രങ്ങളിലെ വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിക്കാന്‍ സാധ്യതയില്ലെന്ന് വനം വകുപ്പ് അറിയിച്ചു. മുന്‍കരുതലിന്റെ ഭാഗമായി ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഇന്ന് രാവിലെ കിണറ്റില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയ അംഗണവാടി ടീച്ചര്‍ കടുവയെ നേരില്‍ കണ്ടിരുന്നു. കടുവ ഭീതി നിലനില്‍ക്കുന്ന വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com