സ്‌കൂള്‍ ബസ് ട്രാക്ക് ചെയ്യാം; രക്ഷിതാക്കള്‍ക്കായി 'വിദ്യ വാഹന്‍' മൊബൈല്‍ ആപ്പ്

കേരള മോട്ടര്‍ വാഹനവകുപ്പിന്റെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ളതാണ് ആപ്പ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സ്‌കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിനായി മോട്ടര്‍ വാഹന വകുപ്പിന്റെ 'വിദ്യ വാഹന്‍' മൊബൈല്‍ ആപ്പ്. ഈ ആപ്പിലൂടെ രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ ബസിന്റെ തത്സമയ ലൊക്കേഷന്‍, വേഗത, മറ്റ് അലര്‍ട്ടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആപ്പില്‍ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാനും സൗകര്യമുണ്ട്.

കേരള മോട്ടര്‍ വാഹനവകുപ്പിന്റെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ളതാണ് ആപ്പ്. സൗജന്യമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും. ആപ്പ് ഉപയോഗിക്കാന്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതിനായി രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെടണം. 

ആപ്പ് ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് 18005997099  എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com