സ്ഥലം മാറ്റിയത് കളക്ടര്‍ അറിയാതെ, മോക്ഡ്രില്‍ നടത്തിപ്പില്‍ ഗുരുതര വീഴ്ച; മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st December 2022 07:50 AM  |  

Last Updated: 31st December 2022 08:51 AM  |   A+A-   |  

mock_diill_death

മോക്ഡ്രില്ലിനിടെ മുങ്ങി മരിച്ച ബിനു സോമന്‍


പടുതോട്: പത്തനംതിട്ടയില്‍ യുവാവിന്‍റെ മരണത്തിന് ഇടയാക്കിയ മോക്ഡ്രിൽ നടത്തിപ്പിൽ ​ഗുരുതര വീഴ്ചകളുണ്ടായതായി കളക്ടറുടെ റിപ്പോർട്ട്. എൻഡിആ‌ർഎഫും ഫയർഫോഴ്സും തമ്മിൽ ഏകോപനം ഉണ്ടായില്ല. ആദ്യം തീരുമാനിച്ച സ്ഥലത്ത് നിന്ന് മോക്ഡ്രിൽ മാറ്റിയതായും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. 

ജില്ലാ കളക്ടറെ അറിയിക്കാതെയാണ് സ്ഥലം മാറ്റി നിശ്ചയിച്ചത്. അമ്പാട്ട് ഭാഗത്ത് മോക്ഡ്രിൽ നടത്താനാണ് കളക്ടർ അനുമതി നൽകിയത്. എന്നാല്‍ നാല് കിലോമീറ്റർ മാറി പടുതോട് ഭാഗത്താണ് മോക്ഡ്രിൽ നടന്നത്. എൻഡിആർഎഫ് അനുമതി വാങ്ങാതെയാണ് സ്ഥലം മാറ്റിയതെന്ന് കളക്ടർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. 

എന്നാല്‍ വാഹനം എത്താനുള്ള സൗകര്യം കണക്കിലെടുത്താണ് സ്ഥലം മാറ്റിയതെന്നാണ് എൻഡിആർഎഫ് വാദം. രക്ഷാ പ്രവർത്തനം നടത്താൻ എൻഡിആർഎഫ് വൈകിയെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. മണിമലയാറ്റിൽ മുങ്ങിത്താഴ്ന്ന തുരുത്തിക്കാട് സ്വദേശി ബിനുസോമൻ ആണ് മോക്ഡ്രില്ലിനിടെ മരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

മുത്തശ്ശി തന്ന പോക്കറ്റ് മണി അച്ഛൻ കടം വാങ്ങി, 300രൂപ തിരികെ വാങ്ങാൻ സഹായം ചോദിച്ച് മകൻ പൊലീസ് സ്റ്റേഷനിൽ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ