കോഴിക്കോട് ഇന്ന് തീരദേശ ഹര്‍ത്താല്‍

യുഡിഎഫ് പിന്തുണയോടെ വെള്ളയില്‍ ജനകീയ സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട് : വെള്ളയില്‍ മാലിന്യസംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് കോഴിക്കോട് തീരദേശ ഹര്‍ത്താല്‍.  രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. കോര്‍പറേഷനിലെ 62, 66, 67 വാര്‍ഡുകളിലാണ് ഹര്‍ത്താല്‍. 

യുഡിഎഫ് പിന്തുണയോടെ വെള്ളയില്‍ ജനകീയ സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സബ് കലക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരക്കാരുമായി കളക്ടർ ഇന്ന് ചർച്ച നടത്തിയേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com