'ഹൃദയമിടിപ്പ് സാധാരണ നിലയില്‍; കൈകാലുകള്‍ ചലിപ്പിച്ചു': വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2022 08:54 PM  |  

Last Updated: 01st February 2022 08:54 PM  |   A+A-   |  

vava suresh

വാവ സുരേഷ്

 

കോട്ടയം: മൂര്‍ഖന്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബോര്‍ഡ്. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലായതിന് പുറമെ മരുന്നുകളോടും പ്രതികരിച്ചു തുടങ്ങി. കൈകാലുകള്‍ ചലനം വീണ്ടെടുത്തത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം സാധാരണനിലയില്‍ എത്തേണ്ടതുണ്ട്. കണ്ണുകള്‍ തുറന്നിട്ടില്ലെങ്കിലും ചോദ്യങ്ങളോട് തലയാട്ടി പ്രതികരിച്ചു തുടങ്ങി. വെള്ളം വേണോ, ദാഹിക്കുന്നുണ്ടോ എന്ന് ഡോക്ടര്‍ ചോദിക്കുമ്പോള്‍ വാവ സുരേഷ് തലയാട്ടി പ്രതികരിക്കുന്നുണ്ട്.

മൂക്കില്‍ ട്യൂബ് ഉണ്ട്. അതുവഴി തരാമെന്ന് ഡോക്ടര്‍ പറഞ്ഞു. വെന്റിലേറ്ററില്‍ ആയതുകൊണ്ടാണ് സംസാരിക്കാന്‍ കഴിയാത്തതെന്നും ഡോക്ടര്‍ വാവ സുരേഷിനോട് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ടി കെ ജയകുമാറിന്റെ നേതൃത്വത്തില്‍ 6 വിദഗ്ധ ഡോക്ടര്‍മാരാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്. 

കുറിച്ചി പാട്ടാശ്ശേരിയില്‍ തിങ്കളാഴ്ച മൂര്‍ഖനെ പിടികൂടാന്‍ എത്തിയപ്പോഴാണ് വാവ സുരേഷിന് കടിയേറ്റത്