ഇതു മലപ്പുറം മാതൃക; 500 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കു വഴി നിര്‍മിക്കാന്‍ സൗജന്യ ഭൂമി നല്‍കി മുസ്ലിംകള്‍

വഴി നിര്‍മിക്കാനുള്ള ശ്രമങ്ങളുടെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങള്‍ ചിലര്‍ നടത്തുകയും ചെയ്‌തെന്ന് പ്രദേശവാസികള്‍
കൂട്ടിലങ്ങാടി കടുങ്ങൂത്ത് മഹാദേവ ക്ഷേത്രം
കൂട്ടിലങ്ങാടി കടുങ്ങൂത്ത് മഹാദേവ ക്ഷേത്രം

മലപ്പുറം: അഞ്ഞൂറു വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കു റോഡ് നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കി മുസ്ലിം ഭൂവുടമകള്‍. മലപ്പുറത്താണ്, മതത്തിന്റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള നീക്കത്തെ തോല്‍പ്പിച്ച് മാനവസൗഹാര്‍ദം പ്രകടമായ സംഭവം. 

അഞ്ചു നൂറ്റാണ്ടു പഴക്കമുള്ള കൂട്ടിലങ്ങാടി കടുങ്ങൂത്ത് മഹാദേവ ക്ഷേത്രത്തിലേക്കു ശരിയായ വഴിയുണ്ടായിരുന്നില്ല. വഴി നിര്‍മിക്കാനുള്ള ശ്രമങ്ങളുടെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങള്‍ ചിലര്‍ നടത്തുകയും ചെയ്‌തെന്ന് പ്രദേശവാസികള്‍ പറയുന്നു. മതസൗഹാര്‍ദം നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി മഞ്ഞളാംകുഴി അലി എംഎല്‍എയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ പ്രദേശവാസികളുടെ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ വച്ച് മുസ്ലിംകളായ ഭൂ ഉടമകള്‍ ക്ഷേത്രത്തിലേക്കുള്ള വഴിക്കു ഭൂമി വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ചു.

ചെറയകുത്ത് അബൂബക്കര്‍ ഹാജി, എം ഉസ്മാന്‍
എന്നിവരാണ് സ്ഥലം സൗജന്യമായി വിട്ടു നല്‍കിയത്. പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ നിന്ന് ക്ഷേത്രത്തിലേക്ക് 60 മീറ്റര്‍ നീളത്തിലും 10 അടി വീതിയിലുമാണ് റോഡ് നിര്‍മിക്കുന്നത്. 

വര്‍ഷങ്ങളായി ജീര്‍ണതാവസ്ഥയിലായിരുന്ന ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഒരു കോടി ചെലവിലാണ് ക്ഷേത്രത്തില്‍ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com