കെഎസ്ആര്‍ടിസി ബസില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ മൃതദേഹം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2022 06:15 PM  |  

Last Updated: 01st February 2022 06:15 PM  |   A+A-   |  

dead_body_found_in_ksrtc_bus

ഈഞ്ചക്കല്‍ കെഎസ്ആര്‍ടിസി യാര്‍ഡിലെ ബസിലാണ് മൃതദേഹം

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ഈഞ്ചക്കല്‍ കെഎസ്ആര്‍ടിസി യാര്‍ഡിലെ ബസിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ശുചീകരണ തൊഴിലാളികളാണ് ബസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.