കൊല്ലുമെന്ന് ഭീഷണി, പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ നിരന്തരം പീഡിപ്പിച്ചു; പ്രതികള്‍ അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st February 2022 10:05 AM |
Last Updated: 01st February 2022 10:05 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനികളായ സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച പ്രതികള്‍ അറസ്റ്റില്‍. പേപ്പാറ പട്ടന്‍കുളിച്ചപാറ തടത്തരികത്തു വീട്ടില്‍ രഞ്ജു എന്നു വിളിക്കുന്ന വിനോദ് (32), കിളിമാനൂര്‍ അടയമണ്‍ ചരുവിള പുത്തന്‍ വീട്ടില്‍ ശരത് (23) എന്നിവരാണ് അറസ്റ്റിലായത്.
പെണ്‍കുട്ടികളുടെ മാതാപിതാക്കളുമായുള്ള അടുപ്പം മുതലെടുത്ത് ഒന്നാം പ്രതി വിനോദ് മൂത്തകുട്ടിയായ 16കാരിയെ പീഡിപ്പിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രതി തുടര്‍ച്ചയായി പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഭയം മൂലം കുട്ടി വിവരം പുറത്തുപറഞ്ഞില്ല. ഇതിനിടെ പ്രതി ഇളയ കുട്ടിയായ 14കാരിയേയും പീഡനത്തിനിരയാക്കി. മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് രണ്ടാം പ്രതി ശരത്തിനെയും കുട്ടികളുടെ വീട്ടിലെത്തിച്ച് പീഡനത്തിന് സൗകര്യമൊരുക്കിയതായും പൊലീസ് പറഞ്ഞു.
രണ്ടു ദിവസം മുമ്പ് മൂത്തകുട്ടിയെ ഇയാള്‍ മറ്റൊരു വീട്ടിലെത്തിച്ചു. അന്വേഷിച്ചെത്തിയ വീട്ടുകാര്‍ കണ്ടത് പൂട്ടിയിട്ട പെണ്‍കുട്ടിയെയാണ്. പെണ്‍കുട്ടിയെ രക്ഷിച്ച ശേഷം രക്ഷാകര്‍ത്താക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഒളിവില്‍ പോയ വിനോദിനെ പത്തനംതിട്ടയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും ശരത്തിനെ പെരിങ്ങമ്മലയില്‍ നിന്നുമാണ് വിതുര പൊലീസ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
പ്രതികലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി വിനോദ് രണ്ടു വിവാഹം കഴിച്ചിട്ടുള്ളതായും രണ്ടു കുട്ടികള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു.