ഡോ. സൂസപാക്യം വിരമിച്ചു; ഡോ.തോമസ് നെറ്റോ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2022 04:33 PM  |  

Last Updated: 02nd February 2022 04:51 PM  |   A+A-   |  

soosapakyam

ഡോ. സൂസപാക്യം


തിരുവനന്തപുരം:  തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം പദവിയില്‍ നിന്ന് വിരമിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സ്ഥാനം ഒഴിയുന്നത്. ഡോ. തോമസ് നെറ്റോയാണ് പുതിയ ആര്‍ച്ച് ബിഷപ്പ്. 

കഴിഞ്ഞവര്‍ഷം, അദ്ദേഹം ചുമതലകളില്‍ നിന്ന് ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നു. തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശവും ഉത്തരവാദിത്വവും സാമ്പത്തിക കാര്യങ്ങളുടെ മേല്‍നോട്ടവും സഹായമെത്രാന്‍ വഹിക്കുമെന്ന് സൂസപാക്യം അറിയിച്ചിരുന്നു.