ഒരു സ്ത്രീയുടേയും രണ്ട് പുരുഷന്‍മാരുടേയും മൃതദേഹങ്ങൾ ഡാമില്‍; അന്വേഷണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2022 11:28 AM |
Last Updated: 02nd February 2022 11:33 AM | A+A A- |

പ്രതീകാത്മക ചിത്രം
ഇടുക്കി: ഉടുമ്പന്‍ചോല കുത്തുങ്കലില്‍ ഡാമില്‍ നിന്ന് ഒരു സ്ത്രീയുടെ അടക്കം മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി. ഒരു സ്ത്രീയുടേയും രണ്ട് പുരുഷന്‍മാരുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. തിങ്കളാഴ്ച മുതൽ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നാണ് സൂചന.
എന്നാല്‍, പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
എങ്ങനെയാണ് മൃതദേഹങ്ങള്‍ ജലാശയത്തില്‍ എത്തിയത് എന്നതടക്കം പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ മരണത്തിൽ വ്യക്തത വരൂവെന്നും പൊലീസ് അറിയിച്ചു.