മുന്‍ എംഎല്‍എ എ യൂനുസ് കുഞ്ഞ് അന്തരിച്ചു

മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എ യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. 

മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു.  പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ദേശീയ കൗൺസിൽ അംഗം,  കൊല്ലം ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വടക്കേവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗം, ജില്ലാ കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

9-ാം കേരള നിയമസഭയില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്നാണ് യൂനുസ് കുഞ്ഞ് തെരഞ്ഞെടുക്കപ്പെട്ടത്. നാല് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com