പൈത്തൺ പ്രോഗ്രാമിങ് സൗജന്യ പരിശീലനം: പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം

നാല് മാസത്തെ പരിശീലനത്തിന് പ്രതിമാസം 5000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:  സൈബർശ്രീ പരിശീലന പദ്ധതിയിൽ പൈത്തൺ പ്രോഗ്രാമിങ്  പരിശീലനത്തിനായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. നാല് മാസത്തെ പരിശീലനത്തിന് പ്രതിമാസം 5000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. സംസ്ഥാന പട്ടികജാതി വികസന വകുപ്പും സി-ഡിറ്റും സംയുക്തമായിട്ടാണ് പരിശീലനപരിപാടി നടത്തുന്നത്. 

ബി-ടെക്, എംസിഎ, എംഎസ്‌സി  കമ്പ്യൂട്ടർ സയൻസ് വിജയിച്ചവർക്കും, പരിശീലനം പൂർത്തീകരിച്ചവർക്കും  അപേക്ഷിക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളടക്കം സൈബർശ്രീ, സി-ഡിറ്റ്, അംബേദ്കർ ഭവൻ, മണ്ണന്തല-പി.ഒ, തിരുവനന്തപുരം  695015 എന്ന വിലാസത്തിൽ  അപേക്ഷിക്കണം. 

അപേക്ഷ ഫോം www.cybersri.org എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ cybersricdit@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും അയയ്ക്കാം. ഫോൺ 0471-2933944, 9895788334, 9447401523, 9947692219. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 13.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com