വീഡിയോ കോളിൽ 16​കാരിയോട് ന​ഗ്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ടു; ആന പാപ്പാൻ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2022 08:15 PM  |  

Last Updated: 03rd February 2022 08:15 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കോട്ടയം: വീഡിയോ കോളിൽ 16കാരിയോട് ന​ഗ്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ട സംഭവത്തിൽ ആന പാപ്പാൻ അറസ്റ്റിൽ. പാലായിലാണ് സംഭവം. ഇടപ്പള്ളി സ്വദേശിയായ സജിയെയാണു പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്.

കഴിഞ്ഞ രണ്ട് വർഷമായി 16 വയസുള്ള പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു ഇയാൾ. അതിനിടെയാണ് വീഡിയോ കോളിലൂടെ നഗ്ന ദൃശ്യങ്ങൾ കാണിക്കണമെന്ന് ആവശ്യപ്പെട്ടത്.

പെൺകുട്ടി ഫോൺ ചാറ്റിങ്ങിൽ ഏർപ്പെടുന്നതു മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. തുടർന്ന് ഇവർ പാലാ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റു ചെയ്തു. 

പെൺകുട്ടിയുടെ വീടിനുസമീപം ആനയുമായെത്തിയ പ്രതി, വെള്ളം ആവശ്യപ്പെട്ടു പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. അവിടെ വച്ച് പെൺകുട്ടിയുമായി പരിചയപ്പെട്ടു. വീഡിയോ കോളിലൂടെയും മറ്റും പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ്, സജിയെ ഭരണങ്ങാനത്തു നിന്ന് പാപ്പൻ ജോലിക്കിടെ പിടികൂടുകയായിരുന്നു.