സപ്ലൈകോ മൊബൈൽ ആപ്പുകളുടെ ഉദ്ഘാടനം ഇന്ന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2022 08:04 AM  |  

Last Updated: 03rd February 2022 08:04 AM  |   A+A-   |  

supplyco-1

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സപ്ലൈകോ വില്പനശാലകളുടെ വിവരങ്ങൾ അറിയാൻ കഴിയുന്ന 'Track Supplyco', സപ്ലൈകോയെ കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ കഴിയുന്ന 'Feed Supplyco' എന്നീ മൊബൈൽ ആപ്പുകളുടെ ഉദ്ഘാടനം ഇന്ന് നടക്കും. 

രാവിലെ 11 മണിക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം നിർവഹിക്കും. ക്രിസ്തുമസ്-ന്യൂ ഇയറിനോട് അനുബന്ധിച്ച് ഉപഭോക്താക്കളെ പങ്കെടുപ്പിച്ചുകൊണ്ട് സപ്ലൈകോ നടത്തിയ മത്സരത്തിലെ വിജയികളുടെ പ്രഖ്യാപനവും ഇന്നുണ്ടാകും.