കാര്‍ ഒരാഴ്ച കാലത്തേയ്ക്ക് വാടകയ്‌ക്കെടുത്തു, ആറ് മാസം കഴിഞ്ഞിട്ടും തിരികെ നല്‍കിയില്ല; പണയം വെച്ച കേസില്‍ പ്രതി പിടിയില്‍- വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2022 07:35 PM  |  

Last Updated: 04th February 2022 07:35 PM  |   A+A-   |  

thrissur arrest

ഷാരൂഖ്

 

തൃശൂര്‍:  കാര്‍ വാടകക്കെടുത്ത് പണയം വെച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മതിലകം പുന്നയ്ക്ക ബസാര്‍ സ്വദേശി ഷാരൂഖിനെയാണ് (22) മതിലകം പൊലീസ് പിടികൂടിയത്. 

2021 ഫെബ്രുവരിയിലാണ് മതിലകം പൊക്ലായ് സ്വദേശി കോഴിപറമ്പില്‍ വേണുഗോപാലിന്റെ കയ്യില്‍ നിന്നും സ്വിഫ്റ്റ് കാര്‍  ഒരാഴ്ച്ച കാലത്തേക്ക്  വാടകക്കെടുത്തത്. ആറ് മാസം കഴിഞ്ഞിട്ടും കാര്‍  തിരിച്ചു കിട്ടാതായതോടെ വേണുഗോപാല്‍ കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ മതിലകം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി. ഇന്നലെ പ്രതി തൃശൂരില്‍ ഉണ്ടെന്നറിഞ്ഞ് പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പണയം വെച്ച കാര്‍ പൊലീസിന് കണ്ടെടുക്കാനായിട്ടില്ല. വാടകയ്‌ക്കെടുത്ത കാര്‍ ഷാരൂഖ് വാടാനപ്പള്ളി സ്വദേശി അജ്മലിനും, അജ്മല്‍ എറണാകുളം സ്വദേശിയായ ഷെറിന്‍ തോമസ്, സജാസ് എന്നിവര്‍ക്കും പണയം വെച്ചതായി പൊലീസ് പറഞ്ഞു. 

വാഹനങ്ങള്‍ പണയത്തിലെടുത്ത് മറിച്ചു വില്‍ക്കുന്ന സംഘത്തില്‍പ്പെട്ടയാളാണ് സജാസ് എന്ന് പൊലീസ് പറഞ്ഞു. ഈ കേസില്‍ മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്. ഷാരൂഖിന് കയ്പമംഗലം പൊലീസ് സ്റ്റേഷനിലും സമാന രീതിയിലുള്ള കേസ് നിലവിലുണ്ട്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.