സില്‍വര്‍ലൈന്‍ പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കാന്‍ പാടില്ല; ഇ ശ്രീധരന്‍ ഗൗരവമായ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയെന്ന് കേന്ദ്രം

പദ്ധതിയുടെ ഗൗരവതരമായ സാങ്കേതിക പിഴവുകള്‍ ഇ ശ്രീധരന്‍ ചൂണ്ടിക്കാട്ടിയതായും റെയില്‍വെ മന്ത്രി
ബിജെപി സംഘം കേന്ദ്ര മന്ത്രിയെ കാണുന്നു
ബിജെപി സംഘം കേന്ദ്ര മന്ത്രിയെ കാണുന്നു

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭുമി ഏറ്റെടുക്കല്‍ നടപടിക്കെതിരെ കേന്ദ്രം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. ബിജെപി സംഘത്തിന്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അശ്വതി വൈഷ്ണവിന്റെ പ്രതികരണം.

അന്തിമ സര്‍വെ നടത്താതെ ഭൂമി ഏറ്റെടുക്കാനാകില്ല. പദ്ധതിയുടെ ഗൗരവതരമായ സാങ്കേതിക പിഴവുകള്‍ ഇ ശ്രീധരന്‍ ചൂണ്ടിക്കാട്ടിയതായും റെയില്‍വെ മന്ത്രി വ്യക്തമാക്കി.

സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ബിജെപി പ്രതിനിധി സംഘം കേന്ദ്ര റയില്‍വേ മന്ത്രിയെ കണ്ടിരുന്നു. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടുള്ള നിവേദനം കൈമാറുകയും ചെയ്തു. കേന്ദ്രസഹമന്ത്രി വി  മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ഇ ശ്രീധരന്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്

സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വലിയതോതില്‍ ഉയര്‍ന്ന പ്രതിഷേധം ബിജെപി നേതാക്കള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തടുത്തുകയും ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com