മുഖ്യമന്ത്രി മടങ്ങിയെത്തുന്നതിന് മുന്‍പുള്ള തീരുമാനം; വിദേശത്തു നിന്നെത്തുന്നവരുടെ ക്വാറന്റൈന്‍ ഒഴിവാക്കിയതിനെ പരിഹസിച്ച് വിടി ബല്‍റാം
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th February 2022 04:20 PM |
Last Updated: 04th February 2022 04:20 PM | A+A A- |

പിണറായി വിജയന്‍ - വിടി ബല്‍റാം
പാലക്കാട്: സംസ്ഥാനത്ത് വിദേശത്തു നിന്ന് എത്തുന്നവരുടെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കാനുള്ള സര്‍ക്കാരിന്റെ നടപടിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ഈ തീരുമാനത്തിന്റെ കാരണഭൂതനായ സെഖാവിന് നൂറു കോടി അഭിവാദ്യങ്ങള്‍ എന്ന് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും രാജ്യാന്തര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്ന് ഇന്ന് ചേര്‍ന്ന കോവിഡ് അവലോകയോഗത്തില്‍ തീരുമാനിച്ചിരുന്നു. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്കവിലക്ക് ആവശ്യമുള്ളൂ. രാജ്യാന്തര യാത്രികര്‍ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദേശം യോഗം അംഗീകരിച്ചു.
വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് ഈടാക്കാന്‍ പാടില്ല. പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിര്‍ദ്ദേശിച്ചു.
ബല്‍റാമിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
വിദേശത്തു നിന്ന് വരുന്നവരുടെ ക്വാറന്റീന്‍ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ കാരണഭൂതനായ സെഖാവിന് നൂറു കോടി അഭിവാദ്യങ്ങള്‍.