ദൃശ്യങ്ങള്‍ കോടതിയില്‍നിന്നു ചോര്‍ന്നോ? അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നടിയുടെ കത്ത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2022 11:25 AM  |  

Last Updated: 05th February 2022 11:26 AM  |   A+A-   |  

visuals leaked from court

പ്രതീകാത്മക ചിത്രം

 

കൊച്ചി: താന്‍ ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന വാര്‍ത്തയില്‍ അന്വേഷണം ആവശ്യപ്പെട്ട് നടി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍മാര്‍, കേന്ദ്രസംസ്ഥാന വനിതാ കമ്മിഷന്‍ തുടങ്ങിയവര്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.

ദൃശ്യങ്ങള്‍ എറാണാകുളം സെഷന്‍സ് കോടതിയില്‍ നിന്ന് ചോര്‍ന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നുണ്ട്. ഇതില്‍ അന്വേഷണം വേണമെന്നാണ് വെള്ളിയാഴ്ച അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

വിദേശത്തുള്ള ചില ആളുകളില്‍ ദൃശ്യങ്ങള്‍ എത്തിയെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. അത് ഞെട്ടിക്കുന്നതാണ്. തന്റെ സ്വകാര്യതയെ ഹനിക്കുന്ന സംഭവമാണിത്. കോടതിയില്‍ നിന്ന് നീതി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് താനെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും നടി ആവശ്യപ്പെട്ടു.