പഞ്ചാബില്‍ ഛന്നി മുഖ്യമന്ത്രി സ്ഥാനാര്‍ഥി; പ്രഖ്യാപനം നാളെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2022 04:03 PM  |  

Last Updated: 05th February 2022 04:03 PM  |   A+A-   |  

channi_chief_minister

ഫോട്ടോ: ട്വിറ്റർ

 

ചണ്ഡിഗഡ്: ചരണ്‍ജിത് സിങ്ങ് ഛന്നിയെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെ ലുധിയാനയില്‍ നടക്കുന്ന റാലിയില്‍ രാഹുല്‍ ഗാന്ധി നടത്തും. പ്രവര്‍ത്തകര്‍ക്കിടയിലും സ്വകാര്യ ഏജന്‍സി ഉപയോഗിച്ച് പാര്‍ട്ടി നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തിലാണ് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്.

സാധാരണ തെരഞ്ഞെടുപ്പിന് മുമ്പായി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന പതിവ് കോണ്‍ഗ്രസിനില്ല. ജനവിധി അനുകൂലമായാല്‍ എംഎല്‍എമാരുടെ യോഗം വിളിച്ച് ചേര്‍ത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കലാണ് പതിവ് രീതി. എന്നാല്‍ പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായത്.

മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാവണം എന്നത് സംബന്ധിച്ച് ഹൈക്കമാന്റ് പ്രവര്‍ത്തകര്‍ക്കിടയില്‍ സര്‍വെ നടത്തിയിരുന്നു. കൂടാതെ ഒരു സ്വാകാര്യ ഏജന്‍സിയും സര്‍വെ നടത്തിയിരുന്നു. ഈ സര്‍വെയില്‍ ഭൂരിഭാഗവും പിന്തുണച്ചത് ഛന്നിയെയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം പങ്കിടേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനിച്ചു. അതേസമയം പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെ പ്രഖ്യാപിച്ചാലും അംഗീകരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ നവജ്യോത് സിങ്ങ് സിദ്ധു വ്യക്തമാക്കി.